'അജഗജാന്തരം' റിലീസ് ഡേറ്റ് ഇന്ന് മഞ്ജുവാര്യര്‍ പ്രഖ്യാപിക്കും, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (09:24 IST)

സെക്കന്‍ഡ് ഷോ ഇല്ലാത്ത കാരണത്താല്‍ റിലീസ് ഡേറ്റ് മാറ്റിയതായിരുന്നു ടിനു പാപ്പച്ചന്റെ അജഗജാന്തരം. പുതിയ റിലീസ് ഡേറ്റ് ഇന്ന് പ്രഖ്യാപിക്കും. മഞ്ജുവാര്യരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകിട്ട് 7 മണിക്ക് പുതിയ അപ്‌ഡേറ്റ് നടി പങ്കുവെക്കും. നേരത്തെ മമ്മൂട്ടിയുടെ ദി പ്രീസ്റ്റും ഇതേ കാരണത്താല്‍ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയും പിന്നീട് സെക്കന്‍ഷോ വീണ്ടും തുടങ്ങുന്നതിനാല്‍ റിലീസ് ഡേറ്റ് പുതുക്കി തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം മാര്‍ച്ച് 11ന് തിയേറ്ററുകളില്‍ എത്തും.

അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അജിത്ത് തലപ്പിള്ളി, ഇമാനുവല്‍ തോമസ് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :