ഹനീഫ് അദേനിയുടെ മിഖായേലില്‍ നിവിന് നായിക മഞ്ജിമ!

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (15:08 IST)

മഞ്ജിമ, നിവിന്‍ പോളി, മമ്മൂട്ടി, മിഖായേല്‍, ഹനീഫ് അദേനി, Manjima, Nivin Pauly, Mammootty, Haneef Adenim, Mikhael

ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ എന്ന ത്രില്ലറിന്‍റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി നായകനാകുന്ന ഈ സിനിമയില്‍ മോഹന്‍ നായികയാവും.
 
ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന മിഖായേലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നുണ്ട്. ജെ ഡി ചക്രവര്‍ത്തിയാണ് വില്ലന്‍. രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, കെ പി എ സി ലളിത, അശോകന്‍ തുടങ്ങിയവരും ഈ സിനിമയില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഒരു വടക്കന്‍ സെല്‍‌ഫിയില്‍ മഞ്ജിമയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍  ഒരു വമ്പന്‍ ഹിറ്റാണ് ഏവരും പ്രതീക്ഷിക്കുന്നത്.
 
ഏറ്റവും സ്റ്റൈലിഷ് സിനിമകള്‍ ഒരുക്കുന്നതില്‍ ഇന്ന് മലയാളത്തില്‍ അമല്‍ നീരദിന് ഒപ്പമാണ് ഹനീഫ് അദേനിയുടെ സ്ഥാനം. മിഖായേലും ആ കീര്‍ത്തിക്ക് മങ്ങലേല്‍പ്പിക്കില്ല എന്ന് പ്രതീക്ഷിക്കാം.                            



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സിസ്റ്റർ ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി; പ്രതീക്ഷകളുടെ ഭാരം പേറി ‘വൈറസ്’ വരുന്നു!

കിടിലൻ പ്രതിഭകളുടെ മഹാസംഗമമായിരിക്കും ‘വൈറസി’ൽ എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ആഷിക് ...

news

ആദ്യം വിവാഹം, അതിനുശേഷമാണ് വേശ്യയായി അഭിനയിച്ചത്- സാന്ദ്ര പറയുന്നു

ഇഷ്ടഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ നിരന്തരം ചാനലുകളിലേക്ക് വിളിച്ചിരുന്ന ഒരു ...

news

അവന്റെ വലിയ ആഗ്രഹത്തിനൊപ്പം തോൾ ചേർന്നതിൽ സന്തോഷം: ‘ലൂസിഫറിനെ’ കുറിച്ച് ഇന്ദ്രജിത്ത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. നായകൻ മോഹൻലാൽ. ചിത്രത്തിന്റെ ...

news

വൈറസുമായി ആഷിക് അബു വരുന്നു; രേവതിയും പാര്‍വതിയും ടോവിനോയും കാളിദാസനും ഒന്നിക്കുന്നു!

പ്രതിഭകളുടെ മഹാസംഗമം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രൊജക്ട് മലയാളത്തില്‍ രൂപം ...

Widgets Magazine