എസ് ഹർഷ|
Last Modified ശനി, 7 ഡിസംബര്‍ 2019 (18:03 IST)
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടി,
ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രം ഡിസംബർ 12നാണ് റിലീസ്. ചിത്രത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. സിനിമയിൽ വന്നത് മുതൽ തനിക്ക് ഏറ്റവും അധികം പ്രോത്സാഹനവും കരുതലും നൽകി കൂടെ നിന്നത് മമ്മൂട്ടി ആണെന്ന് നടൻ ഉണ്ണി മുകുന്ദൻ എപ്പോഴും പറയാറുള്ളതാണ്. അതുതന്നെയാണ് മാമങ്കത്തിലെ മാമാങ്കത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായ അച്യുതനും പറയാനുള്ളത്.
‘സിനിമയിൽ എത്തിയത് മുതൽ തനിക്ക് ഏറ്റവും കൂടുതൽ പ്രോത്സാഹനവും ,കരുതലും, സ്നേഹവും തരുന്നത്
മമ്മൂക്ക ആണെന്ന് ഉണ്ണിഏട്ടൻ എപ്പോഴും പറയാറുണ്ട്.. കഴിഞ്ഞ രണ്ട് വർഷക്കാലമായി ആ സ്നേഹവും സംരക്ഷണവും ഞാനും അറിയുന്നുണ്ട്, അനുഭവിക്കുന്നുണ്ട്..‘ -
അച്യുതൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ചിത്രത്തിലെ നായകന് താനല്ലെന്നും സിനിമയില്‍ ഒരു സഹതാരമാണ് താനെന്നും മമ്മൂട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അച്യുതൻ എന്ന ചെറിയ കുട്ടിയാണ് സിനിമയിലെ യഥാർത്ഥ നായകനെന്ന് മമ്മൂട്ടി പറയുന്നു.
‘അച്യൂതന് എന്ന് പറയുന്ന ഈ ചെറിയ കുട്ടിയാണ് ഈ സിനിമയിലെ യഥാര്‍ത്ഥ നായകന്. ഈ കഥാപാത്രത്തിലൂടെ ആണ് ഈ സിനിമയുടെ കഥ നീങ്ങുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണ് ഈ കഥ തന്നെ എന്നും മമ്മൂട്ടി പറയുന്നു. താനുള്‍പ്പെടെ ഉളള നടീനടന്മാരുടെ എല്ലാം കഥാപാത്രങ്ങള്‍ അച്യൂതന് അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സപ്പോര്‍ട്ടിങ് ക്യാരക്ടേഴ്സ് മാത്രം ആണ് ‘ മമ്മൂക്ക പറഞ്ഞു.