സുരേഷ് ഗോപിയുടെ പാപ്പനില്‍ മാളവിക മേനോനും, അപ്‌ഡേറ്റ് നല്‍കി നടി
കെ ആര്‍ അനൂപ്|
Last Updated:
വ്യാഴം, 10 മാര്‍ച്ച് 2022 (11:02 IST)
പാപ്പന്‍ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. വളരെ വേഗത്തില്‍ ഡബ്ബിങ്ങും പുരോഗമിക്കുകയാണ്. ടിനി ടോം, സുരേഷ് ഗോപി തുടങ്ങിയവര്‍ തങ്ങളുടെ ഭാഗത്തിന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.
നടി മാളവിക മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. താനും ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് നടി അറിയിച്ചു.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.