കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (10:27 IST)
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം സംവിധായകന്‍ രതീഷ് ബാലകൃഷ്ണന് മുമ്പില്‍ രണ്ട് ചിത്രങ്ങളാണ് ഉള്ളത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗമായ 'ഏലിയന്‍ അളിയന്‍'കൂടാതെ കുഞ്ചാക്കോ ബോബനൊപ്പം 'ന്നാ താന്‍ കേസ് കൊട്'എന്നൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നിവിന്‍പോളിയോടൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കിയ 'കനകം കാമിനി കലഹം' റിലീസിന് ഒരുങ്ങുകയാണ്.രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം കൂടിയാണിത്.