ത്രില്ലടിപ്പിക്കാന്‍ കൃഷ്ണ ശങ്കറും ദുര്‍ഗയും, 'കുടുക്ക് 2025' റിലീസിനൊരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (11:02 IST)

കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന 'കുടുക്ക് 2025' റിലീസിന് ഒരുങ്ങുകയാണ്. ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക, അജു വര്‍ഗീസ് എന്നീ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശക്തമായ കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കറും ദുര്‍ഗയും അവതരിപ്പിക്കുന്നത്. മാസ് ഗെറ്റപ്പിലാണ് കുടുക്കിലെ നടന്‍ പ്രത്യക്ഷപ്പെടുന്നത്. പതിവിയില്‍ നിന്നും മാറി വ്യത്യസ്ത വേഷത്തില്‍ ഞങ്ങളുടെ പ്രിയ താരം വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും.

അള്ള് രാമചന്ദ്രന് ശേഷം സംവിധായകന്‍ ബിലഹരി രാജും കൃഷ്ണശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. 'സ്വകാര്യത'യാണ് സിനിമയുടെ പ്രമേയം. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് സിനിമ പറയുന്നത്. എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയിലാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.മുജീബ് മജീദ്, ശ്രുതി ലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.അഭിമന്യുവാണ് ഛായാഗ്രഹണം. കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :