നാല് ദിവസം, 30 കോടി കിലുക്കത്തിൽ കൊച്ചുണ്ണി!

അപർണ| Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (12:41 IST)
ഒരു നിവിന്‍ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് കായം‌കുളം കൊച്ചുണ്ണിക്ക് ലഭിക്കുന്നത്.
350 സെന്‍ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 30 കോടിയാണ്.

അഞ്ച് കോടി മൂന്ന് ലക്ഷം രൂപയായിരുന്നു കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് 30 കോടി സ്വന്തമാക്കിയത്. ആദ്യ ആഴ്ച കഴിയുമ്പോള്‍ ലോകത്ത് എല്ലായിടത്ത് നിന്നും 34 കോടിയോളമാണ് സിനിമയുടെ കളക്ഷന്‍. ബോക്‌സോഫീസിലും അല്ലാതെയും പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും.

റിലീസ് ദിവസം തുടക്കത്തിലെ ഷോകളുടെ അതേ സ്ട്രെംഗ്തില്‍ തന്നെയാണ് അഡിഷണല്‍ ഷോകള്‍ക്കും കളക്ഷന്‍ വരുന്നത്. ഒക്ടോബര്‍ പതിനൊന്നിന് റിലീസിനെത്തിയ ആദ്യ ദിവസം 5 കോടി 3 ലക്ഷമായിരുന്നു നേടിയത്. പിന്നാലെ 25 കോടി ക്ലബ്ബിലും എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ചരിത്രനേട്ടം. ഇക്കാര്യം ഔദ്യോഗികമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

45 കോടി രൂപയാണ് ശ്രീ ഗോകുലം ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയുടെ ചെലവ്. നിവിന്‍ പോളിയുടെയും റോഷന്‍ ആന്‍ഡ്രൂസിന്‍റെയുമൊക്കെ സിനിമകള്‍ക്ക് സൃഷ്ടിക്കാവുന്ന തിരക്കിന് മുകളിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് മോഹന്‍ലാലിന്‍റെ സാന്നിധ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :