കെ ആര്‍ അനൂപ്|
Last Modified ശനി, 6 മാര്‍ച്ച് 2021 (10:31 IST)
രജിഷ വിജയന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഖോ ഖോ'. ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങി.ഖോ ഖോ പരിശീലകരുടെ വേഷത്തിലാണ് നടി എത്തുന്നത്. 'ഖോ ഖോ'നിങ്ങള്‍ക്ക്
വെറും ഒരു കളിയല്ല നിങ്ങളുടെ
ജീവിതമാണ്'-എന്ന് രജിഷ വിജയന്‍ പറഞ്ഞു വെച്ചു കൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഖോ ഖോ എന്ന കളിയിലെ വിജയം ആ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ലക്ഷ്യം ആയി മാറുന്നു. അതിനായി രജിഷ വിജയന്റെ കഥാപാത്രം കുട്ടികള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്നതും ടീസറില്‍ കാണാനാകുന്നു. 'ഖോ ഖോ'സ്‌കൂളില്‍ ആദ്യമായി തുടങ്ങുമ്പോള്‍ മറ്റുള്ള അധ്യാപകരുടെ ഭാഗത്തുനിന്നും കളിയാക്കല്‍ രജിഷയ്ക്ക് ലഭിക്കുന്നതും കാണാം.മരിയ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്.രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്.യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്.ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്.
രജീഷ വിജയന്റെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ചിത്രമാണിത്. ഫൈനല്‍സ് എന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായി നടി അഭിനയിച്ചിരുന്നു.