കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (09:04 IST)
കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വ രാഘവനും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'സാണി കായിദം'. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതിനുശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 1980 കളിലെ കഥപറയുന്ന ആക്ഷന്‍ ഡ്രാമയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പൂര്‍ത്തിയായി.
ഫെബ്രുവരിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീളുകയായിരുന്നു.ജൂണ്‍ അവസാനത്തോടെ ഷൂട്ടിംഗ് പുനരാരംഭിച്ച ടീം പൂര്‍ണ്ണമായും ചിത്രീകരണം പൂര്‍ത്തിയാക്കി.
നേരത്തെ പുറത്തിറങ്ങിയ 'സാണി കായിദം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ഗംഭീര മേക്കോവറിലാണ് സെല്‍വ രാഘവനും കീര്‍ത്തി സുരേഷും എത്തുന്നത്.അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സില്ലു കരുപ്പട്ടി' ഫെയിം യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.