കമല്‍ഹാസന്റെ 'വിക്രം' ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, കാരണം ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (14:32 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' ഒരുങ്ങുകയാണ്. മൂന്നാമത്തെ ഷെഡ്യൂള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെന്നൈയില്‍ പുരോഗമിക്കുന്നു. ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങള്‍ തമിഴ്നാട് പോലീസ് മ്യൂസിയത്തില്‍ ഷൂട്ട് ചെയ്യേണ്ടതുണ്ട്. അതിനായി ടീം അനുമതി ചോദിച്ചിരുന്നു. പോലീസ് മ്യൂസിയത്തില്‍ ചിത്രീകരണത്തിന് 'വിക്രം' അണിയറപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 24, 25 തീയതികളില്‍ രണ്ട് ദിവസത്തെ സെറ്റ് വര്‍ക്കുകള്‍ക്കും 27, 28 തീയതികളില്‍ രണ്ട് ദിവസത്തെ ഷൂട്ടിങ്ങിനും ചേര്‍ത്ത് നാല് ദിവസത്തേക്കാണ് അണിയറ പ്രവര്‍ത്തകര്‍ അനുമതി ചോദിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചെന്നൈ പൊലീസ് അനുമതി നിഷേധിച്ചതെന്നാണ് വിവരം. അതിനാല്‍ തന്നെ ടീം ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഷൂട്ടിങ്ങിനായി മറ്റൊരു സ്ഥലം കണ്ടെത്തുകയാണെന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :