കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 ഡിസംബര്‍ 2021 (12:36 IST)
'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രുതി ജയന്‍. 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം', 'നിത്യഹരിത നായകന്‍' 'ജൂണ്‍', 'സത്യം പറഞ്ഞ വിശ്വാസിക്കുവോ' തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ താരം എത്തിയിരുന്നു.
ശ്രുതി ജയന്‍ ബോളിവുഡിലേക്ക്.രാജേഷ് ടച്ച്റിവര്‍ സംവിധാനം ചെയ്യുന്ന 'ദാഹിനി: ദി വിച്ച്' എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തനിഷ്ഠ ചാറ്റര്‍ജി, ജെ ഡി ചക്രവര്‍ത്തി എന്നിവരോടൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ശ്രുതി അവതരിപ്പിക്കുന്നു.
'പല്ലവി' എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തില്‍ ശ്രുതി ചിത്രത്തിലുണ്ടാകും. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ മന്ത്രവാദത്തിലൂടെ സ്ത്രീകളെ മരണത്തിലേക്ക് തള്ളിവിടുന്ന ആചാരങ്ങളെ കുറിച്ചാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ഡബ്ബിംഗ് ജോലികള്‍ മുംബൈയില്‍ അടുത്താഴ്ച മുതല്‍ ആരംഭിക്കും.