അര്‍ദ്ധരാത്രിയിലും ജോലിയില്‍ തന്നെ,'ഇന്നലെ വരെ' വിശേഷങ്ങളുമായി സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (10:07 IST)

ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഇന്നലെ വരെ'. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ വേഗത്തില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രാത്രി വൈകിയും ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും.അര്‍ദ്ധരാത്രിയിലും ഡിടിഎസ് മിക്‌സിംഗ് തുടരുകയാണെന്ന് ജിസ് ജോയി പറയുന്നു.ഫീല്‍ ഗുഡ് സിനിമകളില്‍ നിന്ന് വഴിമാറി അദ്ദേഹം ചെയ്യുന്ന ത്രില്ലര്‍ സിനിമ കൂടിയാണിത്.















A post shared by Director (@director.jisjoy)

ചിത്രത്തിന്റെ ഡബ്ബിംഗ് സെഷന്‍ ടീം പൂര്‍ത്തിയാക്കിയതായി ജിസ് ജോയ് പറഞ്ഞു.ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം വ്യത്യസ്ഥ തലങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൃത്തുക്കളുടെ ജീവിതത്തിന്റെ കഥയാണ് സിനിമ പറയുന്നത്.സിദ്ദിഖ്, ഡോ.റോണി രാജ്, നന്ദു, ശ്രീലഷ്മി, അതുല്യ, ശ്രീഹരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ബോബി, സഞ്ജയ് ടീമിന്റെയാണ് കഥ.രാഹുല്‍ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :