'ഇഷ്‌ക്' തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി, മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രിയ വാര്യര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (17:05 IST)

തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയ വാര്യര്‍. മലയാളം ചിത്രം 'ഇഷ്‌ക്' റിമേക്കില്‍ നായികയായെത്തുന്നത് നടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക് പതിപ്പില്‍ നായകനായെത്തുന്നത് തേജ സജ്ജയാണ്. 'ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി' എന്ന മലയാളത്തിലെ ടൈറ്റില്‍ തന്നെയാണ് തെലുങ്കിലും.

എസ് എസ് രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മഹതി സ്വര സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :