ചിയേഴ്‌സ് പറഞ്ഞ് ഫഹദും സൗബിനും, 'ഇരുള്‍' ലൊക്കേഷന്‍ ചിത്രം പുറത്ത് !

കെ ആര്‍ അനൂപ്| Last Modified ശനി, 27 മാര്‍ച്ച് 2021 (09:02 IST)

സൗബിന്‍-ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ പുതിയ സ്റ്റില്ലുകള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരുന്നതുവരെ സിനിമയെക്കുറിച്ചുള്ള അധികമൊന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. സിനിമയെ കുറിച്ച് ഒരു സൂചന നല്‍കുന്ന സൗബിന്‍-ഫഹദ് ഫാസില്‍ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുളിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തന്റെ കഥാപാത്രം ഒരൊറ്റ ഇരിപ്പ് ആയിരിക്കുമെന്ന് സൗബിന്‍ പറഞ്ഞിരുന്നു.

നസീഫ് യൂസഫ് ഇസ്സുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഗൂഢതകള്‍ നിറഞ്ഞ ഒരു ട്രെയിലര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിനും ഫഹദും ട്രെയിലറില്‍ സംസാരിക്കുന്നുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :