'ഫഹദ്, ദുൽഖർ, നിവിന്‍, ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്': പൃഥിരാജ്

സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി ലൂസിഫർ ഒരുക്കിയ പൃഥിക്ക് യുവതാരങ്ങളെവെച്ചും സിനിമയെടുക്കാൻ താല്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കയാണ്.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (15:53 IST)
അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്കും നിർമ്മാണത്തിലേക്കും ചുവടുവെച്ച മലയാളത്തിന്റെ പ്രിയതാരമാണ് പൃഥിരാജ്. സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി ലൂസിഫർ ഒരുക്കിയ പൃഥിക്ക് യുവതാരങ്ങളെവെച്ചും സിനിമയെടുക്കാൻ താല്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കയാണ്.

യുവതാരങ്ങളിൽ ശ്രദ്ധേയരായ ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൽ പോളി എന്നിവരെ നായകന്മാരാക്കി ചിത്രം സംവിധാനം ചെയ്യാൻ ഇഷ്ടമാണെന്നും ആഗ്രഹമുണ്ടെന്നും പൃഥി ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാനപരമായി ഒരു നടനാണ് താൻ, സംവിധാനത്തിൽ താല്പര്യമുണ്ടെങ്കിലും ഒന്നിനു പുറകേ ഒന്നായി സിനിമ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി താനൊരു നടനാണ്. താൽപ്പര്യമുണ്ടെങ്കിൽ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകൾ സംവിധാനം ചെയ്യാൻ കഴിയില്ല. അങ്ങനെയല്ല ഞാൻ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ ഇപ്പോഴും എന്നെ നടനായി കാണുന്നു. മൂന്ന് വർഷത്തിലൊരിക്കൽ ഞാൻ ചെയ്യുന്ന കാര്യമാണ് സംവിധാനം. 50 സിനിമകൾ ചെയ്ത സംവിധായകനെന്ന നിലയിൽ ഞാൻ അറിയപ്പെടാൻ പോകുന്നില്ലെന്ന് എനിക്കറിയാം. എന്നാൽ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഇടയ്ക്ക് ഞാൻ ചെയ്യും. എന്റെ മനസിൽ കുറച്ച് ചിന്തകളുണ്ട്, പക്ഷേ ഇതെല്ലാം എമ്പുരാന് ശേഷം ഞാൻ എന്തുചെയ്യണമെന്നതിനെ ആശ്രയിച്ചിരിക്കും," പൃഥ്വി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :