കെ ആര് അനൂപ്|
Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (14:55 IST)
കീര്‍ത്തി സുരേഷ് നായികയായെത്തുന്ന 'ഗുഡ് ലക്ക് സഖി' റിലീസിനൊരുങ്ങുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നടി തന്നെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്ന തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് നടി എത്തുന്നത്.താരത്തിന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു കഥാപാത്രം കൂടിയായിരിക്കും ഇത്. ഭാഗ്യമില്ലാത്ത പെണ്‍കുട്ടി എന്ന് എല്ലാവരും പറയാറുള്ള കീര്‍ത്തി സുരേഷിന്റെ കഥാപാത്രം പിന്നീട് ഷാര്‍പ്പ് ഷൂട്ടര്‍ ആയി മാറുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ദേശീയ പുരസ്കാര ജേതാവ് കൂടിയായ നാഗേഷ് കുക്കുനൂരാണ് സിനിമ സംവിധാനം ചെയ്യുന്നത്.ജഗപതി ബാബു, ആദി പിനിഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ദില്‍ രാജു നിര്‍മ്മിക്കുന്ന ഗുഡ് ലക്ക് സഖിക്ക് ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കുന്നത്.