കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ജനുവരി 2022 (11:11 IST)
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. നടന്റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയാണ് 'എതിരെ'. ചിത്രത്തില്‍ നമിതപ്രമോദും അഭിനയിക്കുന്നുണ്ട്. കുറച്ചുകാലത്തിനുശേഷം നടന്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.
നാട്ടിലെ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പും അതിനിടയില്‍ അരങ്ങേറുന്ന ഒരു ദുരന്തവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സേതുവാണ് തിരക്കഥ ഒരുക്കുന്നത്.
വിജയ് നെല്ലീസ്, മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണാ, കലാഭവന്‍ ഷാജോണ്‍, ഡോ. റോണി, ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, ദേവീ അജിത്, രതീഷ് കൃഷ്ണ, അംബികാ മോഹന്‍, തമ്പിക്കുട്ടി കുര്യന്‍, മച്ചാന്‍ സലിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.