കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (12:30 IST)
തമിഴ് ചിത്രം 'അരുവി' ബോളിവുഡിലേക്ക്. ഹിന്ദി പതിപ്പില്‍ നായികയാകാന്‍ നടി ഫാത്തിമ സന ??ഷെയ്ക്ക് എത്തുന്നു. 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം കൂടിയാണ്. തമിഴില്‍
അദിതി ബാലന്‍ അവതരിപ്പിച്ച കഥാപാത്രമായി നടി ബോളിവുഡിലെത്തും. 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
തമിഴിലില്‍ നിന്ന് ഹിന്ദിയിലേക്ക് എത്തുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കഥയില്‍ ഉണ്ടാകില്ല. ഇ നിവാസ് ആണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്. മികച്ച പ്രകടനമായിരുന്നു തമിഴില്‍ അദിതി കാഴ്ചവെച്ചത്. അരുണ്‍ പ്രഭു ആണ് അരുവി സംവിധാനം ചെയ്തത്.തന്റെ അനാഥത്വത്തെയും ആശ്രിതത്വത്തെയും ദുരുപയോഗം ചെയ്ത പുരുഷന്‍മാരെ തുറന്നുകാട്ടുന്ന സിനിമ നിരൂപകപ്രശംസ നേടിയിരുന്നു. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.