വീണ്ടും തമിഴില്‍ ഫഹദ് ശക്തമായ വേഷത്തില്‍, മാരി സെല്‍വരാജിന്റെ 'മാമന്നന്‍', നായിക കീര്‍ത്തി സുരേഷ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (11:51 IST)

ഫഹദ് ഫാസില്‍ തമിഴില്‍ സജീവമാകുന്നു. കമല്‍ഹാസന്റെ വിക്രമിന് ശേഷം നടന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'പരിയേറും പെരുമാള്‍', 'കര്‍ണ്ണന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ മാരി സെല്‍വരാജ് തന്റെ മൂന്നാമത്തെ ചിത്രത്തിനായി ഉദയനിധി സ്റ്റാലിനൊപ്പം കൈകോര്‍ക്കുന്നു.

കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും.മാമന്നന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രസംയോജനം ശെല്‍വ ആര്‍കെ നിര്‍വഹിക്കുന്നു. ആക്ഷന്‍ കൊറിയോഗ്രാഫര്‍ ദിലീപ് സുബ്ബരായനും ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി മാസ്റ്ററുമാണ്.തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാരി സെല്‍വരാജ് തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന്റെ വീട്ടിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :