കെ ആർ അനൂപ്|
Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (18:51 IST)
ദൃശ്യം 2 നായി
മോഹൻലാൽ ഒരുങ്ങുന്നു. ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ താരത്തിന്റെ താടി നീട്ടിവളർത്തിയ ലുക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ജോർജ്ജുകുട്ടി ലുക്കിലേക്ക് മോഹൻലാൽ മാറിക്കഴിഞ്ഞു. താടി ഷേവ് ചെയ്ത താരത്തിന്റെ പുതിയ ലുക്ക്
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പങ്കുവെച്ചിരിക്കുകയാണ്.
"ലാലേട്ടൻ്റെ പുതിയ ലുക്ക്; ചിങ്ങപ്പുലരിയിൽ ലാലേട്ടനൊപ്പം" എന്ന് കുറിച്ചുകൊണ്ടാണ് ബാദുഷ ചിത്രം ഷെയർ ചെയ്തത്. ചെക്ക് ഷർട്ടും പാന്റും ധരിച്ചാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാനാവുക.
സെപ്റ്റംബർ 7 നാണ് ‘ദൃശ്യം 2’ ഷൂട്ടിംഗ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തിൻറെ ചിത്രീകരണം നടന്ന തൊടുപുഴ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിന്റെയും പ്രധാന ലൊക്കേഷൻ. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, സിദ്ദിഖ്, ആശ ശരത്, കലാഭവൻ ഷാജോൺ എന്നിവരുൾപ്പെടെ എല്ലാ പ്രധാന അഭിനേതാക്കളെയും രണ്ടാം ഭാഗത്തിലും നിലനിർത്താൻ സാധ്യതയുണ്ട്.