ഫാന്റസി ചിത്രവുമായി നിവിന്‍ പോളി,'പാച്ചുവും അത്ഭുതവിളക്കും'ന് ശേഷം അഖില്‍ സത്യന്‍, പ്രതീക്ഷയോടെ നടന്റെ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (10:05 IST)
നിവിന്‍ പോളി 2024 നെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. ഫാന്റസി ചിത്രവുമായാണ് നടന്റെ അടുത്ത വരവ്. 'പാച്ചുവും അത്ഭുതവിളക്കും'എന്ന ചിത്രത്തിനു ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാകും. സംവിധായകന്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.

സിനിമയിലെ താര നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല നിവിന്‍ പോളിക്ക് മുന്നിലുള്ള സിനിമകള്‍ തീര്‍ത്തിട്ടാകും അഖില്‍ സത്യന്റെ ചിത്രത്തിലേക്ക് കടക്കുക.

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുതവിളക്കും' ബോക്‌സ് ഓഫീസില്‍ വിജയം കണ്ടു. ഇതേ സിനിമയിലെ അണിയറ പ്രവര്‍ത്തകരെ പുതിയ ചിത്രത്തിലും നിലനിര്‍ത്താനാണ് സംവിധായകന്റെ തീരുമാനം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :