കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (12:41 IST)
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' റിലീസിനൊരുങ്ങുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റിണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത്. അതുതന്നെയാണ് സിനിമയിലെ പ്രധാന ആകര്‍ഷണവും. കോട്ടയം ശൈലിയിലുള്ള ഭാഷയിലാണ് പാര്‍വതി ചിത്രത്തില്‍ സംസാരിക്കുന്നത്. നടിയുടെ അച്ഛനായാണ് ബിജുമേനോന്‍ ചിത്രത്തിലെത്തുന്നത്. പ്രശസ്ത ഛായാഗ്രഹകന്‍ സനു ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.