കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 ഫെബ്രുവരി 2021 (18:14 IST)
സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബാറോസ്' ഷൂട്ടിംഗ് ഉടന്‍ തുടങ്ങും. മോഹന്‍ലാല്‍ അതിനായുള്ള തയ്യാറെടുപ്പിലാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ഈ ചിത്രത്തിലാണ് ലാല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. അടുത്തുതന്നെ സിനിമ തുടങ്ങുമെന്ന സൂചന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നല്‍കി. മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആ ലഭിക്കാനാണ് സാധ്യത.
ഈ ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അഭിനേതാക്കളുടെ പൂര്‍ണ്ണ വിവരം ഇതുവരെയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കും.ബാറോസ്-ദി ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.ഒരു കുട്ടിക്കും ഭൂതത്തിനുമിടയിലുള്ള നിഗൂഢതയാണ് ബാറോസിന്റെ പ്രമേയം.