റിലീസ് പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍ ചിത്രം, 'അന്തിം ദി ഫൈനല്‍ ട്രൂത്ത്' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (08:59 IST)

സല്‍മാന്‍ ഖാന്റെ റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് 'അന്തിം ദി ഫൈനല്‍ ട്രൂത്ത്'. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.നവംബര്‍ 26-ന് ചിത്രം തിയറ്ററുകളിലെത്തും.
സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.പഞ്ചാബി പൊലീസ് ഓഫീസറുടെ വേഷത്തില്‍ സല്‍മാനുമുണ്ട്.

പോലീസ് ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഭൂമാഫിയയെയും ഗുണ്ടാസംഘങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സിനിമ പറയുന്നത്.ഗ്യാങ്സ്റ്റര്‍ ആയി ആയുഷ് ശര്‍മ്മ വേഷമിടുന്നു.

പ്രഗ്യ ജയ്‌സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.വരുണ്‍ ധവാന്‍ അതിഥി വേഷത്തില്‍ എത്തും. ഈ വര്‍ഷം ജൂലൈയിലായിരുന്നു ചിത്രീകരണം പൂര്‍ത്തിയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :