ജയലളിതയായി നയന്‍‌താര? ബാഹുബലിയുടെ എഴുത്തുകാരന്‍ എഴുതുന്നു!

Jayalalithaa, A L Vijay, Thalaivi, Nayanthara, ജയലളിത. എ എല്‍ വിജയ്, തലൈവി, നയന്‍‌താര
Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (20:12 IST)
ജയലളിതയുടെ ജീവിതം സിനിമയാക്കുന്ന തിരക്കിലാണ് തമിഴകത്തെ പല സംവിധായകരും. സംവിധായകന്‍ എ എല്‍ വിജയ് ‘തലൈവി’ എന്ന് പേരിട്ട് ചിത്രത്തിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ബാഹുബലി, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ ബ്രഹ്മാണ്ഡഹിറ്റുകള്‍ എഴുതിയ വിജയേന്ദ്രപ്രസാദ് ആണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. നിരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. ആന്തണിയാണ് എഡിറ്റിംഗ്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രീകരിക്കുന്ന തലൈവി മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തും പുറത്തിറങ്ങും. ജയലളിതയാവാന്‍ നയന്‍‌താര ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്.

വിഷ്ണുവര്‍ധന്‍ ഇന്ദുരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :