കെ ആര് അനൂപ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (08:57 IST)
അനൂപ് മേനോന് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് നായിക. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ഒരു നര്‍മ്മ രംഗം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരുന്നു ഹസ്വ ടീസര്‍. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.
അനൂപ് മേനോന് പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിഷ്കളങ്കയായ ഭാര്യയായി സുരഭി അടുത്തിടെ പുറത്തുവന്ന ടീസറി പുറത്തിറങ്ങി.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന് ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന് തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു.
നിലവിലെ സാഹചര്യത്തില്‍ പത്മയുടെ മൂന്നാമത്തെ ഷെഡ്യൂള്‍ നിര്‍ത്തി വെച്ചതായി അനൂപ് മേനോന് അറിയിച്ചിരുന്നു.