കെ ആര് അനൂപ്|
Last Modified വെള്ളി, 2 ജൂലൈ 2021 (09:02 IST)
രജനിയുടെ 'അണ്ണാത്തെ' റിലീസ് തീയതിയില്‍ മാറ്റമില്ല.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്ന നവംബര്‍ 4നു തന്നെ റിലീസ് ചെയ്യും. അതും തിയേറ്ററുകളില്‍ തന്നെ. നിലവിലെ സാഹചര്യത്തില്‍ ഈ വമ്പന്‍ പ്രഖ്യാപന സിനിമ മേഖല ഒട്ടാകെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2020 തന്നെ പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന രജനി ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ആദ്യം ഈ വര്‍ഷത്തെ പൊങ്കലിന് റീലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് ദീപാവലിക്ക് മാറ്റുകയായിരുന്നു. അടുത്തിടെ ഹൈദരാബാദില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.