ദുൽഖറിനോടൊപ്പം ബൈക്കിൽ കറങ്ങി അനു ഇമ്മാനുവൽ ! ചുക്കാൻ പിടിക്കുന്നത് അമൽ നീരദ്

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ ദുൽഖർ സൽമാൻ നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ലീക്ക് ഔട്ട് ആയ ഒരു ഫോട്ടോയാണ് ഇപ്പോൾ ദുൽഖർ ആരാധകരുടെ സംസാര വിഷയം. ബൈക്കിൽ അനു ഇമ്

aparna shaji| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2016 (16:51 IST)
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. എന്നാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ലീക്ക് ഔട്ട് ആയ ഒരു ഫോട്ടോയാണ് ഇപ്പോൾ ദുൽഖർ ആരാധകരുടെ സംസാര വിഷയം. ബൈക്കിൽ അനു ഇമ്മാനുവലിനെ ഇരുത്തി പോകുന്ന ദുൽഖറിന്റെ നാടൻ ലുക്കിലുള്ള ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്.

അഞ്ചു സുന്ദരികളിലെ 'കുള്ളന്റെ ഭാര്യ'യിലൂടെയാണ് ദുൽഖറും അമൽ നീരദും ആദ്യമായി ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒരിക്കൽ കൂടി ദുൽഖറിനോടൊപ്പം ഒന്നിക്കാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന് അമൽ നീരദ് അറിയിച്ചിരുന്നു. ചിത്രത്തിൽ ആണ് ദുൽഖറിന്റെ നായിക. എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജുവിന് ശേഷം അനു നായികയാവുന്ന ചിത്രമാണിത്.

പൃഥ്വിരാജ് നായകനായ പാവാടയുടെ കഥാകാരനാണ് ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ദുല്‍ഖര്‍ - അമല്‍ നീരദ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ചിത്രത്തിന് എല്ലാവരുടേയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടാകണമെന്ന് അറിയിച്ച് കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കോട്ടയംകാരനായ നാട്ടുപുറത്തുകാരനെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും വാർത്തകളുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :