'ചാണകം കൊണ്ടുപോകുന്ന വണ്ടിയിൽ തൂങ്ങി എറണാകുളത്തെത്തി'- നടൻ ജോജുവിന്റെ അതിശയിപ്പിക്കുന്ന ജീവിതം

അനു മുരളി| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (11:08 IST)
വർഷങ്ങൾ നീണ്ട അധ്വാനത്തിനൊടുവിലാണ് നടൻ ജോജു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. ഇപ്പോഴിതാ, സംവിധായകൻ ജിയോ ബേബി, നടൻ ജോജു ജോർജിനെ കുറിച്ചെഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

25 വർഷങ്ങൾ. ഒരിക്കൽ ജോജു ചേട്ടൻ പറഞ്ഞതാണ്. മാളയിൽ നിന്ന് ചാൻസ് ചോദിക്കാൻ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നിൽ നിന്നാണ്, ഷർട്ടിൽ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാൻ ഒരുപാട് കഷ്ടപ്പാടാണ്.

ലൊറിയിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയിൽ. വന്നിട്ട് 25 വർഷങ്ങൾ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാർഡുകൾ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്നം വന്നാലും വിളിക്കാൻ ഉള്ള മനുഷ്യൻ ആണ് ചേട്ടൻ. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :