കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 10 ജൂണ്‍ 2021 (09:14 IST)
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം 'ചിയാന്‍ 60' ഒരുങ്ങുകയാണ്. വിക്രം, ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടന്‍ ബോബി സിംഹയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.ഈ ഗ്യാങ്സ്റ്റര്‍ ത്രില്ലറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
50% ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായതായി സംവിധായകന്‍ പറഞ്ഞു.ഫിലിം ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്.സിമ്രാന്‍,വാണി ഭോജന്‍ എന്നിവര്‍ നായികമാരായി എത്തും.
ധനുഷ് കാര്‍ത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസ് പ്രഖ്യാപിച്ചു.ജൂണ്‍ 18 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും.