കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (10:22 IST)
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ചിരിക്കുന്ന ആക്ഷന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.'കണ്ണൂര്‍ സ്‌ക്വാഡ്', 'കാതല്‍ ദി കോര്‍' വിജയങ്ങള്‍ ശേഷം മമ്മൂട്ടിയുടെ കമ്പനിയുടെ ബാനറില്‍ 70 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.104 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രീകരണം തുടങ്ങിയ ദിവസം 25മണിക്കൂര്‍ ഷൂട്ട് ചെയ്തു എന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞു.
വേഫെറര്‍ ഫിലിംസും ഓവര്‍സീസ് പാര്‍ട്ണര്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിയറ്റ്‌നാം പോരാളികളാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ് നിര്‍വഹിക്കുന്നത്.സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.