1000 കോടിയുടെ ഈ പ്രൊജക്ടില്‍ മോഹന്‍ലാലുമില്ല, മമ്മൂട്ടിയുമില്ല!

വ്യാഴം, 11 മെയ് 2017 (17:46 IST)

Widgets Magazine
Mohanlal, Mammootty, S S Rajamouli, Mahesh Babu, Mahabharatham, Karnan,  മോഹന്‍ലാല്‍, മമ്മൂട്ടി, എസ് എസ് രാജമൌലി, മഹേഷ്ബാബു, മഹാഭാരതം, കര്‍ണന്‍

ബാഹുബലി2 രണ്ടാഴ്ച കൊണ്ട് ലോകമെമ്പാടുനിന്നുമായി വാരിക്കൂട്ടിയത് 1200 കോടി രൂപയാണ്. ഉടനെയൊന്നും ഈ സിനിമയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പ്രേക്ഷകര്‍ പുറത്തേക്ക് വരുമെന്നും തോന്നുന്നില്ല. മൊത്തം 3000 കോടിയുടെ ബിസിനസെങ്കിലും ഈ ചിത്രത്തിന് നടക്കുമെന്നാണ് സൂചന. 
 
അതേസമയം എസ് എസ് രാജമൌലിയുടെ അടുത്ത പ്രൊജക്ട് ഏതായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. രാമായണത്തെ അടിസ്ഥാനമാക്കി ഒരു സിനിമയായിരിക്കുമെന്ന് ചില സൂചനകളുണ്ട്. സീതയെത്തേടി ലങ്കയിലേക്കുള്ള രാമന്‍റെ യാത്രയായിരിക്കും പ്രമേയമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
അതല്ല, ഗരുഡ എന്ന പ്രൊജക്ടോ മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. രാജമൌലിയുടെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് വളരെ നേരത്തേ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അടുത്ത ചിത്രത്തിനായി രാജമൌലി മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വേറെ വിവരവും ലഭിച്ചു.
 
എന്തായാലും ഇതിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്നാണ് പുതിയ വിവരം. രാജമൌലി ചെയ്യുന്ന അടുത്ത പ്രൊജക്ടിന്‍റെ ബജറ്റ് 1000 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ അഭിനയിക്കുന്നില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന അനുസരിച്ച് മഹേഷ് ബാബു ഈ പ്രൊജക്ടില്‍ നായകനായേക്കും.
 
അതേസമയം 1000 കോടിയുടെ മഹാഭാരതവുമായി മോഹന്‍ലാലും കര്‍ണനുമായി മമ്മൂട്ടിയും രാജമൌലിക്ക് വെല്ലുവിളിയുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഒടുവില്‍ സേതു പ്രഖ്യാപിച്ചു - മമ്മൂട്ടിച്ചിത്രത്തിന് പേര് ‘കോഴി തങ്കച്ചന്‍’ തന്നെ !

തോപ്പില്‍ ജോപ്പന്‍, കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ സിനിമകളുടെ ...

news

ഇരുണ്ടസത്യങ്ങളിലേക്ക് വെളിച്ചത്തിന്‍റെ മിഴിതുറന്ന് മമ്മൂട്ടി!

ചില സത്യങ്ങള്‍ നമുക്ക് ദഹിക്കില്ല. അങ്ങനെ ദഹിക്കാത്ത സത്യങ്ങള്‍ തുറന്നുകാണിച്ച് ...

news

വിസ്മയമായ് മമ്മൂട്ടിയുടെ 10 മുഖങ്ങള്‍

അത്ഭുതകരം എന്ന് നമുക്ക് തോന്നുന്ന എത്രയോ കാര്യങ്ങളുണ്ട്. താജ്മഹലിന്‍റെ സൗന്ദര്യത്തിന് ...

news

മമ്മൂട്ടിയുടെ രാജ 2 - ഇവന്‍ വരില്ലെന്ന് ആരാണ് പറഞ്ഞത്? !

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

Widgets Magazine