'സാഗര്‍ ഏലിയാസ്‌ ജാക്കി' ഒരുങ്ങുന്നു!

PROPRO
'ബിഗ്‌ബി'യിലൂടെ മലയാളത്തിലേക്ക്‌ വരവ്‌ അറിയിച്ച സംവിധായകന്‍ അമല്‍ നീരദും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം 'സാഗര്‍ ഏലിയാസ്‌ ജാക്കി' ചിത്രീകരണത്തിന്‌ തയ്യാറെടുക്കുന്നു.

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയ ‘ഇരുപതാം നൂറ്റാണി’ന്‍റെ രണ്ടാം ഭാഗമായ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’ ‘ഡോണ്‍’ മോഡല്‍ സ്റ്റൈലിഷ്‌ ആക്ഷന്‍ ചിത്രമായി അവതരിപ്പിക്കാനാണ്‌ സംവിധായകന്‍റെ നീക്കം.

‘സാഗര്‍ ഏലിയാസ്‌ ജാക്കി’യുടെ ചിത്രീകരണം നവംബര്‍ ആദ്യ വാരം ആരംഭിക്കും. വിഴിഞ്ഞം, ഗോവ, ലേ, ലഡാക്ക്‌ എന്നിവിടങ്ങളാകും സിനിമയുടെ പ്രധാന ലൊക്കേഷന്‍.

കുടുംബസമേതം അമേരിക്കന്‍ സന്ദര്‍ശനത്തിലായിരുന്ന മോഹന്‍ലാല്‍ ‘സാഗര്‍ ഏലിയാസ്‌ ജാക്കി’യുടെ ചിത്രീകരണത്തിന്‌ നാട്ടിലെത്തും.

രണ്ടു ഷെഡ്യൂളുകളായിട്ടായിരിക്കും സിനിമ ചിത്രീകരിക്കുക. ആദ്യ ഷെഡ്യൂളില്‍ രണ്ട്‌ ഗാനങ്ങള്‍ ചിത്രീകരിക്കും. രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ പകുതിയൊടെ മാത്രമേ തുടങ്ങു.
PROPRO

ആശിര്‍വാദ്‌ സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍ലാല്‍ ആരാധകരെ പരിപൂര്‍ണ്ണമായി തൃപ്‌തിപ്പെടുത്തുന്നതായിരിക്കും.

WEBDUNIA|
സിനിമയില്‍ മനോജ്‌ കെ ജയനും ഭാവനയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :