Widgets Magazine
Widgets Magazine

മോഹന്‍ലാല്‍ ഇനി നായകനല്ല, കൊടും വില്ലന്‍ !

ചൊവ്വ, 7 മാര്‍ച്ച് 2017 (21:26 IST)

Widgets Magazine
Mohanlal, B Unnikrishnan, Peter Hein, Vishal, Hansika, Manju Warrier, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, പീറ്റര്‍ ഹെയ്ന്‍, വിശാല്‍, ഹന്‍സിക, മഞ്ജു വാര്യര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വില്ലന്‍’ എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. 
 
ഈ ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ഹെയ്നാണ്. ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു.
 
‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം. വി എഫ് എക്സ് നിര്‍വഹിക്കുന്നത് പോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയാണ്.
 
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്‍ലൈന്‍ വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്. ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സിക മൊട്‌വാണിയും വില്ലനിലൂടെ മലയാളത്തിലെത്തുന്നു. 
 
തെലുങ്ക് നടന്‍ ശ്രീകാന്തും ഈ പ്രൊജക്ടിന്‍റെ ഭാഗാമാകുന്നുണ്ട്. മോഹന്‍ലാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ക്രൈം ത്രില്ലറില്‍ വേഷമിടുന്നത്. വില്ലനില്‍ മഞ്ജു വാര്യരായിരിക്കും നായിക. റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമാകും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിനായകന്‍ പിന്തള്ളിയത് പുലിമുരുകനിലെ മോഹന്‍ലാലിനെ!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്മട്ടിപ്പാടത്തിലെ തകര്‍പ്പന്‍ ...

news

കൃഷ്ണാ... ഗംഗയാടാ... അവാര്‍ഡ് അടിച്ചെടാ...

ഏവരും ആഗ്രഹിച്ചത് സംഭവിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ...

Widgets Magazine