മോഹന്‍ലാലിനെ ചിത്രീകരിക്കാന്‍ ഷങ്കറിന്‍റെ ക്യാമറാമാന്‍ വരുന്നു!

ശനി, 28 ജനുവരി 2017 (12:37 IST)

Widgets Magazine
Mohanlal, Shankar, B Unnikrishnan, Oppam, Pulimurugan, Mammootty, മോഹന്‍ലാല്‍, ഷങ്കര്‍, ബി ഉണ്ണികൃഷ്ണന്‍, ഒപ്പം, പുലിമുരുകന്‍, മമ്മൂട്ടി

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലയാളത്തിന്‍റെ അടുത്ത പുലിമുരുകനായി മാറുകയാണ്. ഈ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും മാധ്യമങ്ങളില്‍ നിറയുന്നത്. ഷങ്കര്‍ ചിത്രത്തിന്‍റെ ക്യാമറാമാനെയാണ് ഈ സിനിമയുടെ ഛായാഗ്രാഹകനായി നിശ്ചയിച്ചിരിക്കുന്നത്.
 
ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ഈ മോഹന്‍ലാല്‍ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു.
 
‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം. വി എഫ് എക്സ് നിര്‍വഹിക്കുന്നത് പോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയാണ്.
 
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്‍ലൈന്‍ വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ ഷങ്കര്‍ ബി ഉണ്ണികൃഷ്ണന്‍ ഒപ്പം പുലിമുരുകന്‍ മമ്മൂട്ടി Shankar Oppam Pulimurugan Mammootty Mohanlal B Unnikrishnan

Widgets Magazine

സിനിമ

news

പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒരു മത്സരത്തിലാണ്; ആര്‍ക്കുകിട്ടും ലാലിനെയും ശ്രീനിയെയും?

മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും. അവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് ...

news

ദുല്‍ക്കര്‍ സല്‍മാന്‍ അടുത്ത മോഹന്‍ലാല്‍ ?

മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയിലാണ് ‘സെക്കന്‍റ് ഷോ’ റിലീസായ സമയത്ത് ദുല്‍ക്കര്‍ സല്‍മാനെ ...

news

സേതുരാമയ്യര്‍ കടലാസില്‍ റെഡിയാണ്, പക്ഷേ ഈ വര്‍ഷം നടക്കില്ല!

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു ...

news

മതമേതെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യം; സൽമാൻ ഖാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു

സിനിമാ സ്‌റ്റൈലില്‍ തകര്‍പ്പന്‍ ഡയലോഗുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. വിചാരണ ...

Widgets Magazine