നമ്മള്‍ അവരെ വേട്ടയാടും... ഓരോരുത്തരെയായി... ‘ഊഴം’ സൂപ്പര്‍ ട്രെയിലര്‍ !

പൃഥ്വിരാജിന്‍റെ ത്രില്ലര്‍ ‘ഊഴം’; അടിപൊളി ട്രെയിലര്‍ !

Prithviraj, Jeethu Joseph, Oozham, Balachandramenon, Onam, Priyadarshan, പൃഥ്വിരാജ്, ജീത്തു ജോസഫ്, ഊഴം, ബാലചന്ദ്രമേനോന്‍, ഓണം, ഒപ്പം, പ്രിയദര്‍ശന്‍
Last Modified ശനി, 27 ഓഗസ്റ്റ് 2016 (21:23 IST)
വ്യത്യസ്തമായ പ്രതികാര കഥയാണ് ‘ഊഴം’ എന്ന പൃഥ്വിരാജ് ചിത്രം പറയുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, ജെപി, നീരജ് മാധവ്, പശുപതി, സീത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിവ്യാ പിള്ളയാണ് നായിക.

സിനിമ തുടങ്ങി ആദ്യ പത്തുമിനിട്ടിനുള്ളില്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് പുറത്താകും. അതിന് ശേഷം ഒരു റിവഞ്ച് സ്റ്റോറിയായാണ് മുന്നോട്ടുള്ള പ്രയാണം. പൃഥ്വിരാജിന്‍റെ കരിയറിലെ വ്യത്യസ്തമായ സിനിമയായിരിക്കും ഊഴം. രണ്ട് ലുക്കുകളാണ് ചിത്രത്തില്‍ പൃഥ്വിക്കുള്ളത്.

സൂര്യ കൃഷ്ണമൂര്‍ത്തി എന്നാണ് ഊഴത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ പൃഥ്വിയുടെ മാതാപിതാക്കളായാണ് ബാലചന്ദ്രമേനോനും സീതയും അഭിനയിക്കുന്നത്. തമിഴ് പശ്ചാത്തലമാണ് കഥയ്ക്കുള്ളത്.

കോയമ്പത്തൂരും ചെന്നൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. ജീത്തു ജോസഫിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. 12 കോടിയോളമാണ് നിര്‍മ്മാണച്ചെലവ്. ഒട്ടേറെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ചിത്രത്തിന്‍റെ പെര്‍ഫെക്ഷനായി വേണ്ടിവന്നു.

സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. വളരെ ത്രില്ലിംഗായ ട്രെയിലറാണ് വന്നിട്ടുള്ളത്. കഥയുടെ വിശദാംശങ്ങളൊന്നും വെളിപ്പെടാത്ത രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിട്ടുള്ളതെങ്കിലും പൃഥ്വിരാജും പൊലീസും തമ്മിലുള്ള ഒരു കള്ളനും പൂച്ചയും കളിയാണ് സിനിമ എന്ന് ബോധ്യപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :