ദുല്‍ക്കര്‍ കളിച്ച് പോയതിന് ശേഷം മമ്മൂട്ടി കളത്തിലിറങ്ങും!

ചൊവ്വ, 17 ജനുവരി 2017 (11:30 IST)

Widgets Magazine
Mammootty, Dulquer, Mohanlal, Sathyan Anthikkad, The Great Father, Jomonte visheshangal, മമ്മൂട്ടി, ദുല്‍ക്കര്‍, മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ദി ഗ്രേറ്റ് ഫാദര്‍, ജോമോന്‍റെ സുവിശേഷങ്ങള്‍

മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍’ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ സമരം കഴിഞ്ഞുള്ള ഇപ്പോഴത്തെ തിരക്കുകള്‍ക്കിടയില്‍ ആ സിനിമ വരുന്നില്ല. ഇപ്പോള്‍ വരുന്നത് ദുല്‍ക്കര്‍ സല്‍മാന്‍റെ ജോമോന്‍റെ സുവിശേഷങ്ങളാണ്. തൊട്ടടുത്ത ദിവസം തന്നെ മോഹന്‍ലാലിന്‍റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പ്രദര്‍ശനത്തിനെത്തും.
 
ജോമോന്‍റെ സുവിശേഷങ്ങള്‍ മലയാളം ഇന്‍ഡസ്ട്രിക്ക് തന്നെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ്. അതൊരു സത്യന്‍ അന്തിക്കാട് ചിത്രം എന്നതുതന്നെ പ്രധാന കാരണം. സത്യനും ദുല്‍ക്കറും ആദ്യമായി ഒന്നിക്കുന്ന സിനിമ. ദുല്‍ക്കറിന്‍റെ പിതാവായി മുകേഷ് അഭിനയിക്കുന്ന സിനിമ.
 
യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ഇനിഷ്യല്‍ പുള്‍ ഉള്ള താരമാണ് ദുല്‍ക്കര്‍ സല്‍മാന്‍. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് ബ്രേക്കിംഗ് കളക്ഷന്‍ ജോമോന്‍റെ സുവിശേഷങ്ങള്‍ക്ക് പ്രതീക്ഷിക്കാം. ആംഗ്രി യംഗ് മാന്‍ ഇമേജില്‍ നിന്ന് ദുല്‍ക്കറിന് പുറത്തുകടക്കാനുള്ള വഴികൂടിയാണ് ഈ സത്യന്‍ അന്തിക്കാട് ചിത്രം.
 
ജോമോന്‍ വന്ന് കളിച്ച് പോയതിന് ശേഷം കളത്തിലിറങ്ങാനാണ് മമ്മൂട്ടിയുടെ പരിപാടി. ദി ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിക്ക് മിനിമം 50 കോടി ക്ലബ് എന്ന നേട്ടമെങ്കിലും നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

700 കോടി ക്ലബ്ബിൽ മോഹൻലാൽ?

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ആമിർ ചിത്രം ദംഗൽ പ്രേക്ഷകർക്ക് ...

news

റോഡിന്റെ ഒരു വശത്ത് കമൽ, മറുവശത്ത് 'അവർ'; ഇന്നുവരെ പ്രശ്നമുണ്ടായിട്ടില്ലെന്ന് കമൽ!

സംവിധായകൻ കമലിനെ 'രാജ്യദ്രോഹി' ആക്കി മുദ്ര കുത്തുന്നതിൽ മുൻപന്തിയിലായിരുന്നു സംഘപരിവാർ. ...

news

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എന്തുവിലകൊടുത്തും എതിര്‍ക്കും: ശരത്കുമാർ

തമിഴ് സിനിമയും രാഷ്ട്രീയവും അത്രയേറെ ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും ഇക്കാരണത്താല്‍ ...

news

ഭൈരവയ്ക്ക് നല്ലകാലം, റിലീസായി നാലാം നാള്‍ കളക്ഷന്‍ 100 കോടിയില്‍ !

പടത്തേക്കുറിച്ച് മോശം അഭിപ്രായമുണ്ടാകുക, എന്നാല്‍ അതിനെയെല്ലാം തരണം ചെയ്ത് പടം ...

Widgets Magazine