ജൂലൈ നാലിനല്ല, രാമലീല വരുന്നത് ജൂലൈ 7ന്; ദിലീപ് വീണ്ടും വിജയവഴിയില്‍ !

വെള്ളി, 16 ജൂണ്‍ 2017 (20:00 IST)

Widgets Magazine
Dileep, Arun Gopi, Ramaleela, Radhika, Prayaga Martin, Renji Panicker, ദിലീപ്, അരുണ്‍ ഗോപി, രാമലീല, രാധിക, പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശരത്കുമാര്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ. ലയണിനും നാടോടിമന്നനും ശേഷം ദിലീപ് അഭിനയിക്കുന്ന രാഷ്ട്രീയ സിനിമ. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍റെ സിനിമ. എല്ലാത്തിലുമുപരി, പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ - ‘രാമലീല’. ചിത്രം പ്രദര്‍ശനത്തിന് തയ്യാറാവുകയാണ്.
 
സമീപകാലത്ത് ദിലീപിന്‍റേതായി പുറത്തുവന്നിട്ടുള്ള എല്ലാ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് രാമലീല. കഥയുടെ കാര്യത്തിലായാലും ട്രീറ്റുമെന്‍റിന്‍റെ കാര്യത്തിലായാലും പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് ഇത് വേറിട്ടുനില്‍ക്കുമെന്ന് തീര്‍ച്ചയാണ്.
 
രാമലീലയുടെ ചിത്രീകരണം പൂര്‍ത്തിയായി. സച്ചി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഒരു മേക്കിംഗ് വീഡിയോ ദിലീപും അരുണ്‍ ഗോപിയും പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ എനര്‍ജി ലെവല്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മേക്കിംഗ് വീഡിയോ.
 
ജൂലൈ നാല് എന്നത് ദിലീപിന്‍റെ ഭാഗ്യദിനമാണെന്ന ഒരു വിശ്വാസം മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് മാറ്റിപ്പിടിക്കുകയാണ്. റിലീസാകുന്നത് ജൂലൈ ഏഴിനാണ്. 
 
രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു അഭിഭാഷകന്‍ കൂടിയാണ് രാമനുണ്ണി. ഇയാള്‍ എം എല്‍ എ ആയിക്കഴിയുമ്പോള്‍ ഉള്ള സംഭവവികാസങ്ങളാണ് രാമലീലയുടെ ഹൈലൈറ്റ്.
 
പ്രയാഗ മാര്‍ട്ടിന്‍ നായികയാകുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, മുകേഷ്, സിദ്ദിക്ക്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അരുണ്‍ ഗോപി രാമലീല രാധിക പ്രയാഗ മാര്‍ട്ടിന്‍ രണ്‍ജി പണിക്കര്‍ Dileep Ramaleela Radhika Arun Gopi Prayaga Martin Renji Panicker

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ ഇനി മെട്രോമാന്‍ ഇ ശ്രീധരന്‍ ?

മെട്രോമാന്‍ ഇ ശ്രീധരനായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് സൂചനകള്‍. ‘അറബിക്കടലിന്‍റെ റാണി - ...

news

അത് ജോഷിയുടെ വാശിയായിരുന്നു, മമ്മൂട്ടി അറിയാതെ അത് സംഭവിച്ചു!

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ...

news

തമിഴ്നാട്ടില്‍ 305 കേന്ദ്രങ്ങളില്‍ പുലിമുരുകന്‍, ജനസമുദ്രമായി തിയേറ്ററുകള്‍, ടിക്കറ്റ് കിട്ടാതെ ജനലക്ഷങ്ങള്‍ !

പുലിമുരുകന്‍ തരംഗം അവസാനിക്കുന്നില്ല. ഇപ്പോള്‍ തമിഴ്നാട്ടിലാണ് കളി. പുലിമുരുകന്‍റെ തമിഴ് ...

news

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍ ‍!; വരുന്നത് ഒരു സസ്പെന്‍സ് ത്രില്ലര്‍

മികച്ച സിനിമകളുടെ വലിയ ശേഖരമാണ് അടുത്തതായി മലയാള സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ...

Widgets Magazine