കാത്തിരുന്നത് സംഭവിക്കുന്നു, എഡ്ഡിയും മൈക്കിള്‍ കുരുവിളയും ഏറ്റുമുട്ടും - ഒരേ ദിവസം!

തിങ്കള്‍, 19 ജൂണ്‍ 2017 (15:14 IST)

Widgets Magazine
Eddy, Michel Kuruvila, Mammootty, Mohanlal, Master Piece, Udaykrishna, Lal Jose, Velipadinte Pusthakam, എഡ്ഡി, മൈക്കിള്‍ കുരുവിള, മമ്മൂട്ടി, മോഹന്‍ലാല്‍, മാസ്റ്റര്‍പീസ്, ഉദയ്കൃഷ്ണ, ലാല്‍ ജോസ്, വെളിപാടിന്‍റെ പുസ്തകം

മമ്മൂട്ടിയുടെ എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണും മോഹന്‍ലാലിന്‍റെ മൈക്കിള്‍ ഇടിക്കുളയും ഏറ്റുമുട്ടുന്നു. പൂജയ്ക്കാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. ഈ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യില്ലെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും പുതിയ വിവരം അനുസരിച്ച് രണ്ടുചിത്രങ്ങളും ഒരു ദിവസം തന്നെ പ്രദര്‍ശനത്തിനെത്തും.
 
രണ്ടു ചിത്രങ്ങളിലും നായകന്‍‌മാര്‍ കോളജ് പ്രൊഫസര്‍മാരാണ് എന്നതാണ് പ്രത്യേകത. കാമ്പസിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി പ്രിന്‍സിപ്പലിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കോളജില്‍ ചാര്‍ജെടുക്കുന്നവരാണ് ഈ നായകന്‍‌മാര്‍ എന്ന സമാനതയും ഉണ്ട്.
 
ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകവും ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസുമാണ് ഒരുമിച്ചെത്തി അങ്കം ആരംഭിക്കാനൊരുങ്ങുന്നത്. രണ്ടുചിത്രങ്ങളും ഒന്നാന്തരം എന്‍റര്‍ടെയ്നറുകളാണ്.
 
മമ്മൂട്ടിച്ചിത്രമായ മാസ്റ്റര്‍പീസ് നേരത്തേ തന്നെ പൂജ റിലീസായി തീരുമാനിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകം ഓണം റിലീസായാണ് പ്ലാന്‍ ചെയ്തിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ വെളിപാടിന്‍റെ പുസ്തകം ഓണത്തിന് പ്രദര്‍ശനത്തിനെത്താന്‍ അസൌകര്യം നേരിട്ടു. അതോടെയാണ് റിലീസ് പൂജ സമയത്തേക്ക് മാറ്റിയത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എഡ്ഡി മൈക്കിള്‍ കുരുവിള മമ്മൂട്ടി മോഹന്‍ലാല്‍ മാസ്റ്റര്‍പീസ് ഉദയ്കൃഷ്ണ ലാല്‍ ജോസ് വെളിപാടിന്‍റെ പുസ്തകം Eddy Mammootty Mohanlal Udaykrishna Master Piece Michel Kuruvila Lal Jose Velipadinte Pusthakam

Widgets Magazine

സിനിമ

news

പ്ലീസ്... സാജന്‍ പളളുരുത്തിയെ കൊല്ലരുത്; അദ്ദേഹം ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് !

നിമിഷങ്ങള്‍ കൊണ്ട് മറ്റൊരാളെ കൊല്ലാനുള്ള എളുപ്പ മാര്‍ഗമായാണ് പലരും സോഷ്യല്‍ മീഡിയയെ ...

news

മിയ ജോര്‍ജിനു മുന്നില്‍ ചരിത്രം വഴിമാറി ? പിന്നിലായത് മമ്മുട്ടിയും മോഹന്‍ലാലും !

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെയെല്ലാം പിന്നിലാക്കി നടി മിയയുടെ കുതിപ്പ്. ഫേസ്‌ബുക്ക് ...

news

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നു; വെളിപ്പെടുത്തലുമായി യുവ നടി !

ബാലതാരമായാണ് ശാലിന്‍ സോയ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ ഏഷ്യനെറ്റ് ചാനലിലെ ഓട്ടോഗ്രാഫ് ...

news

അണിയറില്‍ ഒരുങ്ങുന്നത് മറ്റൊരു സസ്പെന്‍സ് ത്രില്ലര്‍ ! ഗ്രേറ്റ് ഫാദര്‍ തരംഗം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി

മമ്മൂട്ടി വീണ്ടുമൊരു പുതുമുഖ സംവിധായകനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രാഹകനായ ശാംദത്ത് ...

Widgets Magazine