ഓണത്തിന് കുടുംബപ്രേക്ഷകരെ കൈയിലെടുക്കാന്‍ മമ്മൂട്ടിച്ചിത്രം - ‘പുള്ളിക്കാരന്‍ സ്റ്റാറാ’

വ്യാഴം, 29 ജൂണ്‍ 2017 (14:11 IST)

Widgets Magazine
Mammootty, Shyam Dhar, Pullikkaran Stara, Innocent, Sohan Seenulal, Dileesh Pothen, മമ്മൂട്ടി, ശ്യാംധര്‍, പുള്ളിക്കാരന്‍ സ്റ്റാറാ, ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍

ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം വരുന്നു. ചിത്രത്തിന് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടു. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ശ്യാംധര്‍ പുള്ളിക്കാരന്‍ സ്റ്റാറാ ഇന്നസെന്‍റ് സോഹന്‍ സീനുലാല്‍ ദിലീഷ് പോത്തന്‍ Mammootty Innocent Sohan Seenulal Dileesh Pothen Pullikkaran Stara Shyam Dhar

Widgets Magazine

സിനിമ

news

ഇത്രയ്ക്ക് വേണമായിരുന്നോ പ്രിയാമണി.. ഹോട്ട് ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ ഇതാണല്ലേ?

ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികമാരില്‍ ഒരാളാണ് പ്രിയാമണി. മലയാളി ...

news

പ്രഭുദേവയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍ ; സെല്‍ഫി വൈറലാവുന്നു !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യാ നമ്പീശന്‍. അഭിനയം മാത്രമല്ല മികച്ചൊരു ഗായിക ...

news

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഈ സെല്‍ഫി വൈറലാകാന്‍ ഒരു കാരണമുണ്ട്!

വിവാദങ്ങള്‍ കൊണ്ട് കൊടുംപിരി കൊണ്ട് നില്‍ക്കുകയാണ്. ഇതിനിടയിലാണ് മലയാളത്തിന്റെ സ്വന്തം ...

Widgets Magazine