Widgets Magazine Widgets Magazine
Widgets Magazine

ഈ കേസ് തോമ അവധിക്ക് വയ്ക്കുന്നില്ല, ഇരട്ടച്ചങ്കുള്ള കഥാപാത്രമായി മോഹന്‍ലാല്‍ വീണ്ടും!

വ്യാഴം, 29 ഡിസം‌ബര്‍ 2016 (12:47 IST)

Widgets Magazine
Mohanlal, Aadu Thoma, Bhadran, Sphadikam, Joshiy, Udaykrishna, മോഹന്‍ലാല്‍, ആടുതോമ, ഭദ്രന്‍, സ്ഫടികം, ജോഷി, ഉദയ്കൃഷ്ണ

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പോലും, ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
 
സ്ഫടികം ഒരുക്കിയ സംവിധായകന്‍ ഭദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്. മോഹന്‍ലാല്‍ ചിത്രത്തിനുള്ള തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭദ്രന്‍ പറഞ്ഞ കഥയില്‍ ആവേശഭരിതനായ മോഹന്‍ലാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ന്നാലുടന്‍ ചിത്രീകരണം തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്.
 
നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് ഭദ്രന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്ര സൃഷ്ടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 11 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്‍കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്‍.
 
ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന്‍ ചിത്രങ്ങളാണ്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കോടീശ്വരന്‍‌മാര്‍ പേടിക്കണം, മമ്മൂട്ടി മറ്റൊരു വഴിയില്‍ !

മമ്മൂട്ടിയുടെ കരിയറിലെ ബ്ലോക് ബസ്റ്റര്‍ വിജയങ്ങളില്‍ ഒന്നായിരുന്നു 1990ല്‍ പുറത്തുവന്ന ...

news

കഥ കേള്‍ക്കാന്‍ തുടങ്ങി, ആവേശം കയറി; പൃഥ്വിരാജ് ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തു!

ഒരാള്‍ ഒരു കഥ വന്നു പറയുക. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ആ കഥ കേട്ടുകൊണ്ടിരിക്കുന്ന ...

news

കടയാടി ബേബിയും കുന്നേല്‍ ഔതക്കുട്ടിയും കരുതിയിരുന്നോ.... ചാക്കോച്ചി ഇറങ്ങിയിട്ടുണ്ട്!

‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? രണ്‍ജി ...

news

ഈ വര്‍ഷം മമ്മൂട്ടി തകര്‍ത്തതെങ്ങനെ?

2016ല്‍ മലയാള സിനിമയുടെ ഏറ്റവും വലിയ നേട്ടം പുലിമുരുകന്‍ തന്നെയാണ്. മലയാളത്തില്‍ നിന്ന് ...

Widgets Magazine Widgets Magazine