ഇരുണ്ടസത്യങ്ങളിലേക്ക് വെളിച്ചത്തിന്‍റെ മിഴിതുറന്ന് മമ്മൂട്ടി!

വ്യാഴം, 11 മെയ് 2017 (16:09 IST)

Widgets Magazine
Mammootty, A K Sajan, Puthiya Niyamam, S N Swami, Nayanthara, മമ്മൂട്ടി, എ കെ സാജന്‍, പുതിയ നിയമം, എസ് എന്‍ സ്വാമി, നയന്‍‌താര

ചില സത്യങ്ങള്‍ നമുക്ക് ദഹിക്കില്ല. അങ്ങനെ ദഹിക്കാത്ത സത്യങ്ങള്‍ തുറന്നുകാണിച്ച് സിനിമയെടുക്കുന്ന അപൂര്‍വം സംവിധായകരുണ്ട്. ബോളിവുഡിലെ അനുരാഗ് കശ്യപ് അങ്ങനെയൊരാളാണ്. അത്തരത്തില്‍, ഒരു കോംപ്രമൈസിനും തയ്യാറാകാത്ത, സത്യം എത്ര ഇരുണ്ടതാണെങ്കിലും അത് അങ്ങനെതന്നെ ദൃശ്യവത്കരിക്കുന്ന സംവിധായകനാണ് എ കെ സാജന്‍.
 
കഴിഞ്ഞ വര്‍ഷം സാജന്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന സിനിമയും വളരെ സെന്‍സിറ്റീവായ ഒരു വിഷയമാണ് കൈകാര്യം ചെയ്തത്. മമ്മൂട്ടിയും നയന്‍‌താരയും അഭിനയിച്ച ആ സിനിമ ഹിറ്റായി. ഇത്തരം സിനിമകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് അപൂര്‍വസംഭവമാണെന്ന് ബോധ്യമുള്ളപ്പോള്‍ തന്നെ പുതിയ നിയമം ജനങ്ങള്‍ ഏറ്റെടുത്തു.
 
എ കെ സാജന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലും നായകന്‍ മമ്മൂട്ടിയാണ്. അതും ഒരു ഡാര്‍ക് ത്രില്ലര്‍ തന്നെ. കഥ ഇഷ്ടമായ മമ്മൂട്ടി പ്രൊജക്ടിന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു.
 
ഈ സിനിമയില്‍ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥനായിരിക്കുമെന്നാണ് സൂചന. ഒരു കൊലപാതകവും അതിന്‍റെ അണിയറരഹസ്യങ്ങളുമാണ് ചിത്രം വിഷയമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിസ്മയമായ് മമ്മൂട്ടിയുടെ 10 മുഖങ്ങള്‍

അത്ഭുതകരം എന്ന് നമുക്ക് തോന്നുന്ന എത്രയോ കാര്യങ്ങളുണ്ട്. താജ്മഹലിന്‍റെ സൗന്ദര്യത്തിന് ...

news

മമ്മൂട്ടിയുടെ രാജ 2 - ഇവന്‍ വരില്ലെന്ന് ആരാണ് പറഞ്ഞത്? !

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

news

ബാഹുബലിക്ക് എന്ത് ദാമ്പത്യത്തകര്‍ച്ച? മുന്‍‌ഭാര്യയെയും കൂട്ടി സൂപ്പര്‍സ്റ്റാര്‍ പടം കാണാനെത്തി!

ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ അത്ഭുതസൃഷ്ടിയായി മാറിക്കഴിഞ്ഞു. കളക്ഷന്‍ 1000 കോടി ...

news

ഇവന്‍ ‘എഡ്ഡി’, ഡേവിഡ് നൈനാന്‍റെ പിന്‍‌ഗാമി!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘എഡ്ഡി’ ഗ്രേറ്റ്ഫാദറിന്‍റെ ...

Widgets Magazine