ഇനി 25 ദിവസം മമ്മൂട്ടി ഇരുമ്പഴിക്കുള്ളില്‍ !

ബുധന്‍, 14 ജൂണ്‍ 2017 (17:18 IST)

Widgets Magazine
Mammootty, Miya, Banglore, Jail, Sarath, Siddiq, Rafi, മമ്മൂട്ടി, മിയ, ബാംഗ്ലൂര്‍, ജയില്‍, ശരത്, സിദ്ദിക്ക്, റാഫി

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ജയില്‍ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയാണ്. അടുത്ത 25 ദിവസം മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് ഇരുമ്പഴികള്‍ക്കുള്ളില്‍ ആയിരിക്കും!
 
പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂരാണ് ലൊക്കേഷന്‍. 25 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യഷെഡ്യൂളില്‍ കൂടുതലും ഒരു ജയിലിന്‍റെ പശ്ചാത്തലത്തിലായിരിക്കും.
 
രണ്ടു ഷെഡ്യൂളുകളായാണ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത ഷെഡ്യൂള്‍ പൂര്‍ണമായും കേരളത്തിലാണ് ചിത്രീകരിക്കുന്നത്. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകുന്നത്.
 
ഈ സിനിമ ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമല്ല. ഒട്ടേറെ പ്രൊജക്ടുകള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടി ഈ തിരക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, വെരി സ്പെഷ്യല്‍ എന്നുപറയാവുന്ന ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടായിരിക്കുമെന്ന് കരുതാം.
 
ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി മിയ ബാംഗ്ലൂര്‍ ജയില്‍ ശരത് സിദ്ദിക്ക് റാഫി Mammootty Miya Banglore Jail Sarath Siddiq Rafi

Widgets Magazine

സിനിമ

news

‘മമ്മൂട്ടി ഇങ്ങനെ കോമഡി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല’ - ഫാസിലിനെ ഞെട്ടിച്ച പ്രകടനം!

മമ്മൂട്ടിക്ക് അത് അങ്ങനെയായിരുന്നില്ല. പുള്ളിക്ക് അതൊരു മാറ്റം തന്നെയായിരുന്നു. സീരിയസ് ...

news

100 കോടി ക്ലബ് ഇനി മമ്മൂട്ടി ഭരിക്കും, അതും ഒരു വര്‍ഷത്തിനുള്ളില്‍ 4 തവണ!

മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും ...

news

വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറി; അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങി ശോഭന ?

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവു തെളിയിച്ചിട്ടുള്ള താരമാണ് ശോഭന. കഴിഞ്ഞ ...

news

മമ്മൂട്ടിച്ചിത്രത്തിന്‍റെ സംവിധായകന്‍ പറഞ്ഞു - അത് എന്‍റെ മാത്രം പരാജയം!

എല്ലാ സിനിമകളും വന്‍ വിജയമാകണമെന്ന ആഗ്രഹത്തോടെയാണ് അവയുടെ അണിയറ പ്രവര്‍ത്തകര്‍ ജോലികള്‍ ...

Widgets Magazine