ആ പപ്പയും അപ്പൂസും വീണ്ടുമെത്തുമോ? മമ്മൂട്ടി - ഫാസില്‍ ചിത്രം എന്ന്?

Mammootty, Fasil, Fahad, Dileep, Jayaram, Rakshadhikari Baiju, മമ്മൂട്ടി, ഫാസില്‍, ഫഹദ് ഫാസില്‍, ദിലീപ്, ജയറാം, രക്ഷാധികാരി ബൈജു
BIJU| Last Modified വെള്ളി, 21 ഏപ്രില്‍ 2017 (15:25 IST)
മലയാളത്തിലെ ഏറ്റവും മികച്ച ചില സിനിമകള്‍ മമ്മൂട്ടി - ഫാസില്‍ കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടുണ്ട്. ആ കൂട്ടുകെട്ടിന്‍റെ സിനിമകള്‍ കലാപരമായി മികച്ചതായിരിക്കുമ്പോള്‍ തന്നെ ബ്ലോക്ബസ്റ്ററുകളായി മാറുകയും ചെയ്തിട്ടുണ്ട്.

പപ്പയുടെ സ്വന്തം അപ്പൂസാണ് മമ്മൂട്ടി - ഫാസില്‍ ടീമിന്‍റെ ഏറ്റവും മികച്ച വിജയചിത്രങ്ങളില്‍ ഒന്ന്. 1992ല്‍ റിലീസായ സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. മികച്ച ഗാനരംഗങ്ങളും മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമായിരുന്നു ആ സിനിമയുടെ വിജയരഹസ്യം.

മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ വിനയചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി മിന്നിത്തിളങ്ങി. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഭാവപ്രകടനം സാധ്യമായ ചിത്രമാണ്.

മോഹന്‍ലാലിനൊപ്പം മമ്മൂട്ടി നായകനായ ഹരികൃഷ്ണന്‍സാണ് ഫാസിലിന്‍റെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്ന്. ആ സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിക്കുകയായിരുന്നു.

ഈറ്റില്ലം, പൂവിനുപുതിയ പൂന്തെന്നല്‍, കിളിപ്പേച്ച് കേട്ക്കവാ, കൈയെത്തും ദൂരത്ത് എന്നിവയാണ് മമ്മൂട്ടി അഭിനയിച്ച മറ്റ് ഫാസില്‍ ചിത്രങ്ങള്‍.

മമ്മൂട്ടിയും ഫാസിലും വീണ്ടും ഒന്നിക്കണം എന്നത് പ്രേക്ഷകരുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്. 2011ല്‍ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിന് ശേഷം ഫാസില്‍ സിനിമാലോകത്തുനിന്ന് മാറിനില്‍ക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കിക്കൊണ്ട് കുടുംബപ്രേക്ഷകരുടെ പ്രിയസംവിധായകന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :