“ലോകത്തെ മികച്ച അഭിനേതാവിനൊപ്പം സ്ക്രീനില്‍ വരുന്നത് ഭാഗ്യം” - ആ ലോകോത്തരതാരം മോഹന്‍ലാല്‍ ആണ്!

Mohanlal, Unni Mukundan, Janata Garage, Mammootty, Kohli, Dileep, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍, ജനതാ ഗാരേജ്, മമ്മൂട്ടി, കൊഹ്‌ലി, ദിലീപ്
Last Modified ബുധന്‍, 6 ഏപ്രില്‍ 2016 (14:53 IST)
മോഹന്‍ലാലും ഉണ്ണി മുകുന്ദനും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിക്കുകയാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാ ഗാരേജ് എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ് ഉണ്ണി മുകുന്ദന്‍. ലോകത്തെ ഏറ്റവും മികച്ച അഭിനേതാവിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിയുന്നത് മഹാഭാഗ്യമാണെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

“ലാലേട്ടനെപ്പോലൊരു നായകനൊപ്പം വില്ലനാകുന്നത് സന്തോഷമുള്ള കാര്യമാണ്. അതൊരു തെലുങ്ക് ചിത്രമാണെന്നത് കൂടുതല്‍ കൌതുകം. ലാലേട്ടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ത്രില്ലിലാണ് ഞാന്‍. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എന്നേപ്പോലുള്ള യുവതാരങ്ങള്‍ക്ക് പഠിക്കാനുണ്ട്. ഇത്തരം അവസരങ്ങള്‍ എനിക്ക് ഉയര്‍ച്ചയേ സമ്മാനിക്കൂ. നായകനായ ഞാന്‍ വില്ലനാകുന്നത് എന്താണെന്ന് പലരും ചോദിച്ചു. ലോകത്തെ മികച്ച അഭിനേതാക്കളില്‍ ഒരാളായ നായകന്‍റെ ഒപ്പം സ്ക്രീനില്‍ വരുന്നത് തന്നെ ഭാഗ്യമാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു.

ജനതാ ഗാരേജില്‍ അഭിനയിക്കുന്നതിനായി മോഹന്‍ലാലിന് ആറുകോടി രൂപ പ്രതിഫലമായി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഒരു സൂപ്പര്‍താരവും ഇത്രയും വലിയ പ്രതിഫലത്തില്‍ അഭിനയിച്ചിട്ടില്ല.

ഒന്നരക്കോടി രൂപ പണമായും ഈ സിനിമയുടെ മലയാളത്തിലെ വിതരണാവകാശവുമാണത്രേ മോഹന്‍ലാലിന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ഈ വിതരണാവകാശം മോഹന്‍ലാല്‍ 4.5 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സാധാരണയായി ഒരു തെലുങ്ക് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം ഒന്നരക്കോടി രൂപയ്ക്ക് ലഭിക്കും. എന്നാല്‍ ഇത് മോഹന്‍ലാല്‍ ചിത്രം ആയതുകൊണ്ടാണ് 4.5 കോടി വരെയെത്തിയത്.

ജനതാ ഗാരേജ് മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍ ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :