“ആദ്യം പ്രഭുദേവയെ നിലയ്ക്കു നിര്‍ത്തൂ”

WEBDUNIA|
PRO
പ്രഭുദേവയുടെ ഭാര്യ റം‌ലത്തിന് ഗ്ലാമര്‍ ഗേള്‍ നയന്‍‌താരയുടെ ചുട്ട മറുപടി. തന്നെ ഉപദേശിക്കുകയും ശപിക്കുകയും ചെയ്യുന്നതിന് മുമ്പ് പ്രഭുദേവയെയാണ് നിലയ്ക്ക് നിര്‍ത്തേണ്ടതെന്ന് നയന്‍‌താര റം‌ലത്തിന് മറുപടി കൊടുത്തു. ഒരു തമിഴ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റം‌ലത്തിന് തക്ക മറുപടിയുമായി നയന്‍‌താര രംഗത്തെത്തിയത്.

എപ്പോഴെങ്കിലും തന്‍റെ മുന്നില്‍ നയന്‍താര വരികയാണെങ്കില്‍ ചെരുപ്പെടുത്ത്‌ അടിക്കുമെന്ന് പ്രഭുദേവയുടെ ഭാര്യ റംലത്‌ പറഞ്ഞതിന് മറുപടിയാണ് നയന്‍സ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. “എന്നെ കുറ്റം പറയാനും ശപിക്കാനും റം‌ലത്തിന് അധികാരമില്ല. എന്നെ നിലയ്ക്കു നിര്‍ത്താന്‍ ശ്രമിക്കുന്നതിന് പകരം പ്രഭുദേവയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനാണ് റം‌ലത് ശ്രമിക്കേണ്ടത്. റം‌ലത്തിന്‍റെ ശാപവാക്കുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല” - നയന്‍‌താര നയം വ്യക്തമാക്കി.

പ്രഭുദേവയും നയന്‍താരയും വിവാഹം ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍, ഒരു തമിഴ്‌ മാധ്യമത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ റംലത്‌ നയന്‍‌താരയ്ക്കെതിരെ പൊട്ടിത്തെറിച്ചത്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം പ്രഭുദേവയെ കെട്ടാമെന്ന് നയന്‍താര മോഹിക്കേണ്ടെന്ന് റംലത്‌ പറഞ്ഞു.

റംലത്തിന്‍റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -

"പ്രഭുദേവയുടെ മനസ്‌ തനിത്തങ്കമാണ്‌. എന്നാല്‍ നയന്‍താരയുടെ മായികവലയത്തില്‍ ആ പാവം പെട്ടുപോയിരിക്കുകയാണ്‌. നടന്‍ ചിമ്പുവും നയന്‍താരയും ഇവിടെ കൂത്താടുകയായിരുന്നില്ലേ? നയന്‍താര തന്നെ കല്യാണം ചെയ്യുമെന്ന് ചിമ്പു കരുതി. എന്നാല്‍ ഇനിയൊന്നും ആവശ്യമില്ലെന്ന അവസ്ഥ വന്നപ്പോള്‍ ചിമ്പുവിനെ വലിച്ചെറിഞ്ഞവളാണ്‌ നയന്‍താര. എന്റെ ഭര്‍ത്താവിന്‌ ആ ഗതി വരാന്‍ ഞാന്‍ സമ്മതിക്കില്ല."

"ഇരുവരും കല്യാണം കഴിക്കാന്‍ പോകുന്നുവെന്നാണ്‌ മാധ്യമങ്ങള്‍ പറയുന്നത്‌. എന്നാല്‍ അതെങ്ങിനെ പറ്റും എന്ന് എനിക്ക്‌ മനസിലാകുന്നില്ല. നിയമപരമായി ഞാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ നയന്‍താരയെ വിവാഹം ചെയ്താല്‍ പ്രഭുദേവയെ ഞാന്‍ അറസ്റ്റ്‌ ചെയ്യിക്കും. എന്റെ ഭര്‍ത്താവ്‌ എനിക്കും എന്റെ കുട്ടികള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്‌. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പ്രഭുദേവയെ കെട്ടാമെന്ന് നയന്‍താര മോഹിക്കേണ്ട."

"ഞാന്‍ പലര്‍ വഴിയായും ഒരിക്കല്‍ നേരിട്ടും നയന്‍താരയോട്‌ പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതാണ്‌. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ പ്രഭുദേവയുമായി ചുറ്റിക്കറങ്ങുകയാണ്‌ അവള്‍. അടുത്ത തവണ അവള്‍ എന്റെ മുന്നില്‍ വരട്ടെ. കാലില്‍ കിടക്കുന്ന ചെരിപ്പഴിച്ച്‌ ഞാനവളെ അടിക്കും. ഭാര്യയും കുട്ടികളും ഉള്ള ഒരാളുടെ ജീവിതം തകര്‍ക്കുകയാണവള്‍."
PRO


"നയന്‍താര കേരളത്തില്‍ നിന്ന് ചെന്നൈയില്‍ എത്തിയത്‌ പല ലക്‌ഷ്യങ്ങളോട്‌ കൂടിയാണ്‌. അതൊക്കെ അവള്‍ നിറവേറ്റട്ടെ. ഇന്ത്യയില്‍ നമ്പര്‍ വണ്‍ നടിയാകട്ടെ, ഉര്‍വശിപ്പട്ടം കരസ്ഥമാക്കട്ടെ. ആരും അതിനൊന്നും എതിരല്ല. എന്നാല്‍ മറ്റൊരാളുടെ കുടുംബം നശിപ്പിച്ചിട്ട്‌ അവള്‍ക്ക്‌ എന്താണ്‌ ലഭിക്കുക? എന്റെ മൂത്ത മകന്‍ മരിച്ചിട്ട്‌ അധികകാലം ആയിട്ടില്ല. ആ ദുഃഖം പങ്കുവയ്ക്കാന്‍ പോലും അവള്‍ എന്റെ ഭര്‍ത്താവിനെ വിട്ടുതരാത്തത്‌ ക്രൂരതയല്ലേ?" - റം‌ലത് ചോദിക്കുന്നു.

ഈ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയാണ് നയന്‍‌താര ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. - നയന്‍‌താര - റം‌ലത് ത്രയത്തിന്‍റെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശാപവചനങ്ങളും ചെളിവാരിയേറും കോടമ്പാക്കത്തെ ചൂടുപിടിച്ചിരിക്കുകയാണ്. നയന്‍‌താരയുടെ മറുപടിയോട് റം‌ലത് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :