‘പുതിയ തീരങ്ങള്‍’- സത്യന്‍ അന്തിക്കാട് ഇവിടെയുണ്ട്!

WEBDUNIA|
PRO
PRO
തന്റെ പുതിയ ചിത്രത്തിനായി ഒരുപാട് പേരുകള്‍ മനസ്സിലിട്ട് നടക്കുകയായിരുന്നു സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റേതായി പല പേരുകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് പുറത്തുവരുന്നു- പുതിയ തീരങ്ങള്‍.

ചിത്രീകരണത്തിന്റെ വിവിധഘട്ടങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ സന്ത്യന്‍ അന്തിക്കാട് സിനിമയുടെ പേര് പുറത്തുവരികയുള്ളൂ. ഇക്കുറിയും സംഭവിച്ചത് അത് തന്നെ. ഈ സിനിമയുടെ ഒരു പാട്ടൊഴികെ എല്ലാം ചിത്രീകരിച്ചു കഴിഞ്ഞു.

നെടുമുടി വേണു, നിവിന്‍ പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിതാവ് മരിച്ച ഒരു പതിനെട്ടുകാരിയും മകള്‍ മരിച്ച ഒരു വൃദ്ധനും തമ്മിലുള്ള അത്മബന്ധത്തിന്റെ ആവിഷ്കാരമാണ് ഈ സിനിമ. കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ബെന്നി പി.നായരമ്പലം ആണ്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്റോ ജോസഫും ബെന്നി പി.നായരമ്പലവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :