അപർണ|
Last Modified വെള്ളി, 30 നവംബര്‍ 2018 (15:29 IST)
ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന
2.0 റിലീസ് ചെയ്തിരിക്കുകയാണ്. ഇന്നലെ റിലീസ് ആയ ചിത്രം ഒരു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 70 കോടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ആയിരിക്കുന്നത്. ബോളിവുഡിൽ നിന്നും 23 കോടിയാണ് ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത്.
ചെന്നൈയിൽ മാത്രമായി 2.64 കോടിയാണ് ചിത്രം വാരിയത്. വിജയ് ചിത്രമായ സർക്കാരിന്റെ റെക്കോർഡ് ആണ് ഈ രജനി ചിത്രം പൊട്ടിച്ചിരിക്കുന്നത്. 2.37 കോടിയായിരുന്നു സർക്കാരിന്റെ ആദ്യദിന കളക്ഷൻ. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിൽ നിന്നും 18.2 കോടിയും കർണാടകയിൽ നിന്നും 8.25 കോടിയുമാണ് ആദ്യദിനം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്.
രജനികാന്തും അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ് സിനിമയെന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരടക്കം ചിത്രത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
തമിഴ്, ഹിന്ദി അടക്കമുള്ള ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം ആദ്യദിനം നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കേരളത്തിലും തകര്‍പ്പന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇങ്ങനെ മൊത്തത്തില്‍ ആദ്യദിനം തന്നെ 2.O 70 കോടി കളക്ഷനാണ് സ്വന്തമാക്കിയത്. 543 കോടി ചെലവില്‍ എത്തിയ ബ്രഹ്മാണ്ഡ ചിത്രം റിലീസിന് മുന്നേ 490 കോടി രൂപ നേടിയിരുന്നു.