മലയാളത്തിന്റെ ബിഗ്സ്റ്റാര്‍ ഹിന്ദിയിലും സംസാരവിഷയമായിരിക്കുകയാണ്. നായകനായ ആദ്യ ഹിന്ദിച്ചിത്രം ‘അയ്യാ’ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ രണ്ട് ഹിന്ദിച്ചിത്രങ്ങള്‍ കൂടി പൃഥ്വിരാജിന് കരാറായിരിക്കുന്നു. അതും യഷ് ചോപ്രയെപ്പോലുള്ള വമ്പന്‍ നിര്‍മ്മാതാക്കളാണ് പൃഥ്വിയെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങുന്നത്.
ഹിന്ദി സിനിമകള്‍ക്ക് അനുയോജ്യമായ ശരീരഭാഷയും ആക്ഷന്‍ സീനുകളിലും റൊമാന്റിക് രംഗങ്ങളിലും തിളങ്ങാനുള്ള കഴിവുമാണ് പൃഥ്വിയെ ബോളിവുഡിന്റെ പ്രിയതാരമാക്കുന്നത്. പൃഥ്വിക്ക് ഹിന്ദിയില്‍ ഒരു ‘ഗോഡ്മദര്‍’ ഉണ്ടെന്നതും വളര്‍ച്ചയ്ക്ക് സഹായകമായി. ആദ്യചിത്രമായ അയ്യായിലെ നായിക റാണി മുഖര്ജിയാണത്രെ പൃഥ്വിരാജിനെ ഹിന്ദിയില്‍ സൂപ്പര്‍താരമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.
പല പ്രമുഖ സംവിധായകരെയും നിര്‍മ്മാതാക്കളെയും റാണി മുഖര്‍ജി നേരില്‍ കണ്ടാണ് പൃഥ്വിക്ക് വേണ്ടി അവസരം ചോദിക്കുന്നതത്രെ. അതുല്‍ സഭര്‍വാള്‍ സംവിധാനം ചെയ്യുന്ന ഔറംഗസേബ്, പ്രവാല്‍ രാമന്റെ ഹൊറര്‍ ചിത്രം എന്നിവയിലേക്കാണ് പൃഥ്വിരാജ് ഇപ്പോള്‍ കരാറായിരിക്കുന്നത്. ഈ സിനിമകളില്‍ ബോളിവുഡിലെ ടോപ് താരസുന്ദരികള്‍ നായികമാരായെത്തും.
മലയാളത്തില്‍ ചിത്രങ്ങള്‍ കുറച്ച് ഹിന്ദിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പൃഥ്വിരാജ് തീരുമാനിച്ചേക്കുമെന്നും സൂചനയുണ്ട്.