കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 ജൂലൈ 2021 (10:05 IST)
ഒ.ടി.ടി റിലീസ് ചെയ്ത വമ്പന്‍ ചിത്രങ്ങളിലൊന്നായിരുന്നു സൂര്യയുടെ 'സൂരറൈ പോട്ര്'.നെടുമാരന്റെയും ബൊമ്മിയുടെയും ജീവിതം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
സുധ കൊങ്കര തന്നെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യും എന്നാണ് കേള്‍ക്കുന്നത്.സൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറിയ 'സൂരറൈ പോട്ര്' നിര്‍മ്മിച്ച 2 ഡി എന്റര്‍ടൈന്‍മെന്റും അബുണ്ടാന്റിയ എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.